മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവം. മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും പുറത്ത് എത്തിയിരുന്നില്ല. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ഇപ്പോൾ മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്ലാക്ക് ഫുൾസ്ലീവ് ഷർട്ടും കളർ മുണ്ടും ആണ് ഫസ്റ്റ് ലുക്കില് മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ വേഷം. ലോക്ഡൗൺ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിന് വേണ്ടിയായിരുന്നു. ഒരു അമൽ നീരദ് ചിത്രം എന്നല്ലാതെ പോസ്റ്ററിൽ കൂടുതൽ വിവരങ്ങൾ ഇല്ല .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →