15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍

ചെറുവത്തൂര്‍: 15 വര്‍ഷത്തിലധികം പഴക്കമുളളതും ഡീസല്‍ ഇന്ധനയായി ഉപയോഗിക്കുന്നതുമായുളള ഓട്ടോ റിക്ഷകള്‍ ജനുവരി 1 മുതല്‍ നിരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍. ഈ വിഭാഗത്തില്‍ പെടുന്ന ഓട്ടോകള്‍ നിരത്തിലിറക്കണമെങ്കില്‍ ഇലക്ടിക്കല്‍ എനര്‍ജി അഥവാ എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയരുന്നു. ഇവര്‍ക്ക് അഞ്ചുമാസത്തെ ഇളവ് അനുവദിച്ചിരുന്നെങ്കിലും നിയമം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഡീസല്‍ ഓട്ടോറിക്ഷകള്‍ ഒഴിവാക്കുന്ന സാഹചര്യം വന്നാല്‍ പുതിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് രണ്ടര മൂന്നുലക്ഷം രൂപയോളം വേണ്ടിവരും. ഓട്ടോ ഓടിച്ച് അന്നന്നത്തെ ആഹാരത്തിന് വക കണ്ടെത്തുന്നവരാണ് ഓട്ടോ റിക്ഷക്കാരില്‍ അധികവും . വിശേഷിച്ച് കോവിഡ് സാഹചര്യത്തില്‍ പണി കുറവായതിനാല്‍ വായ്പയെടുത്ത് ഓട്ടോ വാങ്ങിയാല്‍ തിരിച്ചടവ് ബുദ്ധിമുട്ടിലാവും .നിയമം നിലവിലായാല്‍ ഡ്രൈവര്‍മാരുടെ ജീവിതം താളം തെറ്റുമെന്നും നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) ചെറുവത്തൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം