തെരച്ചില്‍ ശക്തമാക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.  ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ അടക്കമുള്ളവയുടെ അനധികൃത വരവ്, വില്‍പ്പന എന്നിവ തടയാന്‍ പോലീസും എക്സൈസും സംയുക്തമായി തെരച്ചില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.  റെയില്‍വേ പോലീസുമായി സഹകരിച്ച് ട്രെയിനുകളിലും തെരച്ചില്‍ നടത്തും.  റൂറല്‍ പോലീസ് മേധാവി പി.കെ മധു, ഡി.സി.പി വൈഭവ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.വി ഏലിയാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →