ഭാര്യയുടെ നിയമനം, വിവാദങ്ങൾക്കു പിന്നിൽ മൂന്ന് പേരുടെ വ്യക്തി താൽപര്യമെന്ന് എം. ബി രാജേഷ്

പാലക്കാട്: ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയ വിവാദത്തിൽ പ്രതികരിച്ച് എം. ബി രാജേഷ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് എം. ബി രാജേഷ് പറഞ്ഞു. മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിൽ. ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്നും എം. ബി രാജേഷ് പറഞ്ഞു.

ഇന്റർവ്യൂവിന് മുൻപ് തന്നെ ഭാര്യയെ അയോ​ഗ്യയാക്കാൻ നീക്കം നടന്നു. ഇന്റർവ്യൂവിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തി. ആദ്യം നിനിതയുടെ പിഎച്ച്ഡിക്കെതിരെയായിരുന്നു പരാതി. അത് തള്ളിപ്പോയി. നിയമനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവർ തങ്ങൾ മാധ്യമളെ സമീപിക്കുമെന്ന് അറിയിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് പേരുടേയും വിഷയം രാഷ്ട്രീയമല്ല. അവർക്കിഷ്ടപ്പെട്ട ഒരാളെ നിയമിക്കുക എന്നതായിരുന്നു പരാതിക്ക് പിന്നിൽ. ഭീഷണിക്ക് മുൻപിൽ വഴങ്ങില്ലെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →