ന്യൂ ഡല്‍ഹി: ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ സാധ്യതയുളള ലേലക്കാരുടെ പേരുകള്‍ ട്രാന്‍സാക്ഷന്‍ അഡ്‌വൈസര്‍ കര്‍ശന രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വവിരങ്ങള്‍ സര്‍ക്കാരിന്‍റെ ഉപേേദശ പ്രകാരം ദേശീയ പ്രധാന്യമുളള പ്രത്യേക ഏജന്‍സികളുമായി മാത്രമേ പങ്കിടാന്‍ സാധിക്കൂ എന്നും ധന മന്ത്രാലയം അറി യിച്ചു. ലേല നടപടികളുടെ ഭാഗമായ ഓരോ ബിഡ്ഡര്‍മാര്‍ക്കും ഇടപാട് ഉപദേഷ്ടാവ് ഒരു കോഡ് നല്‍കും. ലേല നടപടികള്‍ സൈറ്റ് സന്ദര്‍ശനങ്ങള്‍ ബിഡ്ഡിംഗ് മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും കോഡുപയോഗിച്ച് മാത്രം നടത്തും.
മന്ത്രാലയത്തിന്‍റെ കീഴിലെ പൊതു മേഖല ഓഹരി വില്‍പ്പന കൈകാര്യം ചെയ്യുന്ന വിഭാഗമായ ഇന്‍വെസറ്റ്‌മെന്‍റ് പബ്ലിക്ക് അസ്സറ്റ് മാനേജ്‌മെന്‍റ് വകുപ്പ് (DIPAM) പറഞ്ഞു. ഓഹരി വില്‍പ്പന ഇടപാടിന്‍റെ ചുമതലയുളള ഉപദേഷ്ടാവ് നല്‍കിയിട്ടുളള കോഡ് ബിഡ്ഡരുടെ ഐഡന്റിറ്റി ആയിരിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോര്‍ട്ടുെയ്യുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാന കമ്പനിയിലെ ഒരു ബോര്‍ഡംഗത്തിന്റെ നേതൃത്വത്തിലുളള ജീവനക്കാരുടെ കണ്‍സോര്‍ഷ്യവും എയര്‍ ഇന്ത്യക്കായി താല്‍പ്പര്യ പത്രം (ഇഒഐ) സമര്‍പ്പിച്ച കക്ഷികളില്‍ ഉള്‍പ്പെടുന്നു.ഡയറക്ടര്‍ ബോര്‍ഡംഗം മീനാക്ഷി മല്ലിക്കി ന്റെ നേതൃത്വത്തിലുളള 219 ജീവനക്കാര്‍ ഉള്‍ക്കൊളളുന്നതാണ് ജീവനക്കാരുടെ കണ്‍സോര്‍ഷ്യം. ഇടപാടിനായി ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ടുമായി സഖ്യം ഉണ്ടാക്കാനും കണ്‍സോര്‍ഷ്യം താല്‍പ്പര്യപ്പെടുന്നുണ്ട്.

