തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്.
സംസ്ഥാനത്തെ വിവിധ തസ്തികകളിൽ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്.ധന- നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നുകൊണ്ടായിരുന്നു ഈ നിയമനങ്ങൾ എന്നാണ് സൂചന.
കഴിഞ്ഞ മന്ത്രിസഭാ യോഗങ്ങളെല്ലാം തുടർച്ചയായി പിൻവാതിൽ നിയമനത്തിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
24-12-2020 ലെ മന്ത്രിസഭായോഗത്തിൽ 4,441 -ാം ഇനമായി വന്നിട്ടുള്ളതിൽ സ്ഥിരപ്പെടുത്തിയത് പത്ത് പേരെയാണ്. ഫോറസ്ററ് ഇൻഡസ്ട്രീസിൽ മൂന്ന് പേരെയും, കെൽട്രോണിൽ 296 പേരെയും, കേരളാ ബ്യൂറോ ഇൻഡസ്ട്രിയൽ പ്രമോഷണിൽ ആറ് പേരെയും, ഭൂജലവകുപ്പിൽ 25 പേരെയും, സി-ഡിറ്റിൽ 114 പെരയുമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് പിഎസ്.സി റാങ്ക് ലിസ്റ്റിൽ ലക്ഷങ്ങൾ തൊഴിൽ കാത്ത് കഴിയുമ്പോഴാണ് സർക്കാരിന്റെ ഈ പിൻവാതിൽ നിയമനങ്ങൾ

