നയ്പിടോ: മ്യാന്‍മറിലെ സ്വാതന്ത്ര്യസമര പോരാളി ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍. സ്യൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ മാധ്യമവിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിവരപ്രകാരം സ്യൂകിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു മനസിലാക്കുന്നതെന്നും പ്രസ് ഓഫീസര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പട്ടാള അട്ടിമറിക്കുപിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്യൂകി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്യൂകിയും മ്യാന്‍മര്‍ പ്രസിഡന്റും സൈന്യത്തിന്റെ പിടിയിലാണെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. അതിനിടെ സ്യൂകിയുടെ പ്രധാന അനുയായികളിലൊരാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
ആങ് സാന്‍ സ്യൂകി വീട്ടുതടങ്കലില്‍
