റിഹാന ഇന്ത്യാവിരുദ്ധ, കൈയില്‍ പാക് പതാക: വ്യാജ ചിത്രം പൊളിച്ചടുക്കി മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച റിഹാന പാകിസ്താന്‍ പതാകയേന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യാവിരുദ്ധയാക്കി തീര്‍ക്കാനുള്ള ബി.ജെ.പി. അനുകൂല സംഘടനകളുടെ നീക്കം പൊളിച്ച് രാജ്യാന്തര മാധ്യമങ്ങള്‍.ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടയിലെ ചിത്രത്തില്‍ എഡിറ്റിങ് നടത്തിയാണ് റിഹാനയെ സാമൂഹിക മാധ്യമങ്ങളില്‍ പാക് അനുകൂലിയായി ചിത്രീകരിച്ചത്. ശ്രീലങ്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരവുമായി ബന്ധപ്പെട്ട് അന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ട്വീറ്റ് ചെയ്തിരുന്ന യഥാര്‍ഥചിത്രം പുറത്തുവിട്ടാണ് രാജ്യാന്തര മാധ്യമങ്ങള്‍ കള്ളക്കളി പൊളിച്ചത്.മത്സരവേദികളിലൊന്നായ ചെസ്റ്റര്‍ ലേ സ്ട്രീറ്റില്‍ വെസ്റ്റിന്‍ഡീസ് പതാകയേന്തി നില്‍ക്കുന്ന റിഹാനയുടെ ചിത്രത്തിലായിരുന്നു എഡിറ്റിങ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →