റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

February 6, 2021 - 11:23 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു. തുടര്‍ന്ന് മൃതദേഹം കടുക് പാടത്ത് തള്ളി. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. മൊറേന ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജൂണിലാണ് ഈ നാല്‍പത്കാരന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ കടുക് പാടത്ത് മൃതദേഹം കണ്ടെത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലി തേടി പോയതിനാല്‍ മുത്തച്ഛന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *