25 ലക്ഷം ഡോളര്‍ വാങ്ങിയാണ് റിഹാനയുടെ ട്വീറ്റെന്ന് ആരോപണം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററില്‍ സന്ദേശമിടാന്‍ പോപ് താരം റിഹാന 25 ലക്ഷം യു.എസ്. ഡോളര്‍ സ്കൈറോക്കറ്റ് എന്ന പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തില്‍ കൈപറ്റിയെന്ന് റിപ്പോര്‍ട്ട്. പി.ജെ.എഫിന്റെ സ്ഥാപകനും സ്വയംപ്രഖ്യാപിത ഖലിസ്ഥാന്‍ വാദിയുമായ മോ ധലിവാളാണു ഈ സ്ഥാപനം നടത്തുന്നത്.കാനഡയിലെ പി.ആര്‍. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറീന പാറ്റേഴ്സണ്‍, കാനഡ ആസ്ഥാനമായ വേള്‍ഡ് സിഖ് ഓര്‍ഗെനെസേഷന്റെ ഡയറക്ടര്‍ അനിതാ ലാല്‍, കാനഡ പാര്‍ലമെന്റംഗം ജഗ്മീത് സിങ് എന്നിവരും സംശയനിഴലിലാണ്.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിനിടെ ചെങ്കോട്ടയില്‍ സിഖ് പതാക കെട്ടിയതിനു കൈയടിച്ച ധലിവാള്‍, ഖലിസ്ഥാന്‍ വാദത്തിനായുള്ള പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. മറീന പാറ്റേഴ്സണാണ് വിവാദ ടൂള്‍കിറ്റ് ഓണ്‍െലെനില്‍ എഡിറ്റ് ചെയ്തതെന്നു കരുതുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →