തിരുവനന്തപുരം: ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ എന്ന ആത്മഹത്യാ കുറിപ്പെഴുതയാണ് വിപിന്‍ വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യക്കുമുമ്പ് അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയും ചെയ്തു. കുടുംബ പ്രശനങ്ങളാണ് നെയ്യാറ്റിന്‍കരയിലെ അമ്മയുടെ കൊലപാതകത്തിലേക്കും മകന്റെ ആത്മബഹത്യയിലേക്കും നയിച്ചത് .
ആങ്കോട് സ്വദേശി മോഹനകുമാരിയും മകന് വിപിനുമാണ് മരിച്ചത്. അമ്മ മോഹനകുമാരിയെ കൊന്നശേഷം വിപിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
അമ്മയുടെ മൃതദേഹം കട്ടിലിലാണ് കിടന്നിരുന്നത്. ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമീക നിഗമനം. വിപിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മൃത ദേഹത്തിനടുത്തുുനിന്ന് വിപിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. വിപിനും ഭാര്യയും അമ്മയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും വഴക്ക് പതിവായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. ഭാര്യയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ വിപിന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതി. സംഭവവം നടക്കുമ്പോള്‍ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

