ഇല്ലാത്ത യോഗ്യതകള്‍ക്ക്‌ മാര്‍ക്കുനല്‍കി കേരള സര്‍വകലാശാലയില്‍ വീണ്ടും അട്ടിമറി

തിരുവനന്തപുരം: ഇല്ലാത്തയോഗ്യതകള്‍ക്ക്‌ മാര്‍ക്കുനല്‍കി കേരള സര്‍വകലാശാല അറബിക്ക്‌ വിഭാഗത്തിലും അദ്ധ്യാപക നിയമനത്തില്‍ അട്ടിമറി. 2017 ഡിസംബര്‍ 28ന്‌ അപേക്ഷ സമര്‍പ്പണം അവസാനിച്ചശേഷം നേടിയ യോഗ്യതകള്‍ക്കടക്കം മാര്‍ക്ക്‌ നല്‍കിയാണ്‌ ഇടത്‌ അനുകൂല കരാര്‍ അദ്ധ്യാപക സംഘടനാ നേതാവിന്‌ അസിസ്റ്റന്‍റ് ‌ പ്രൊഫസറായി നിയമനം നല്‍കിയത്‌. 2018 ജൂലൈയില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്‌ ഇന്‍റര്‍വ്യൂവില്‍ 8 മാര്‍ക്ക്‌ നല്‍കിയതായി വിവ രാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പ്രസിദ്ധീകരണം ഗവേഷണ മാനദണ്ഡം പാലിക്കാതെയുളള പ്രസാധകരുടേതാണെന്നും ആക്ഷേപമുണ്ട്‌. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജീസി നെറ്റുമാണ്‌ അസി. പ്രൊഫസര്‍ യോഗ്യത.

എന്നാല്‍ നിയമനം ലഭിച്ചയാള്‍ നെറ്റ്‌ പാസായിട്ടില്ല. നെറ്റ്‌ യോഗ്യതയില്ലാത്തവരെ നിയമിക്കമണമെങ്കില്‍ യുജീസി നിഷ്‌ക്കര്‍ഷിച്ച സര്‍ട്ടിഫിക്കറ്റ്‌ വ്‌ജ്ഞാപന കാലാവധി അവസാനിക്കും മുമ്പ്‌ സമര്‍പ്പിക്കണം. എന്നാല്‍ വിജ്ഞാപന കാലാവധി കഴിഞ്ഞ്‌ 2019 ല്‍ വാങ്ങിയതും നോട്ടിഫിക്കേഷനില്‍ നിര്‍ദ്ദേശിക്കപ്പെട്ട രൂപത്തിലല്ലാത്തതുമായ സ്‌പെഷല്‍ സര്‍ട്ടിഫിക്കറ്റാണ്‌ സര്‍വകലാശാല സ്വീകരിച്ചത്‌. നെറ്റിന്‌ പകരം പിഎച്ച്‌ഡി ഉളളവര്‍ക്കാണ്‌ പ്രത്യേക സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കേണ്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →