താരസംഘടനയായ അമ്മ യുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം ശനിയാഴ്ച(6/02/21)

കൊച്ചി : മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് മലയാള സിനിമയുടെ താര കൂട്ടായ്മയായ അമ്മ ആസ്ഥാനമന്ദിരം ഉദ്ഘാടനം ശനിയാഴ്ച(6/02/21) പത്തുമണിക്ക് കൊച്ചിയിൽ നിർവഹിക്കും. സംഘടനാ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ കൊച്ചി നഗരഹൃദയത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ ഈ നക്ഷത്ര മന്ദിരത്തിന് ചിലവിട്ടത് 10 കോടിയിലേറെ രൂപയാണ്.

അമ്മയുടെ യോഗങ്ങൾക്കും , ഒത്തുചേരലുകൾ ക്കും പുറമേ വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്ക് ലഭ്യമാക്കാനും ആലോചിക്കുന്നു. അംഗങ്ങൾക്ക് എഴുത്തുകാരെയും സംവിധായകരെയും കാണാൻ പ്രത്യേക ചേംബറുകളും ഉണ്ട് . പ്രസിഡണ്ടിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവെച്ചിട്ടുണ്ട്.

പ്രത്യേക ക്യാബിനുകൾ ഉം ആളുകളും ലോഞ്ചുമെല്ലാമുള്ള ഈ മന്ദിരത്തിൽ ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വാൾ പോലുള്ള സംവിധാനങ്ങളും ഉണ്ട് . ഓഫീസിലെ ദൃശ്യങ്ങളും ഫോണിൽ ലഭിക്കും. സുരക്ഷാസംവിധാനങ്ങളും ആധുനികമാണ്. ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →