ലണ്ടന്‍:ഇന്റര്‍നെറ്റിലെ അപകടച്ചുഴിയായ ഡാര്‍ക്ക് വെബില്‍ കോവിഡ് വാക്സിന് വില്പനയ്ക്ക്. ഡോസിന് ഒരു ലക്ഷം രൂപയാണു വില. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. ബിറ്റ്കൊയിന്‍ എന്ന ഇന്റര്‍നെറ്റ് ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചാണ് ഡാര്‍ക്ക് വെബിലെ വിനിമയങ്ങള്‍ നടത്തുന്നത്. ഭൂരിപക്ഷം രാജ്യങ്ങളിലും വാക്സിന് വിതരണം സര്‍ക്കാര്‍ നിയന്ത്രണത്തിലായതാണു അനധികൃത കച്ചവടക്കാര്‍ക്ക് നേട്ടമായത്. കൂട്ടത്തില്‍ വ്യാജവാക്സിനും വില്പനയ്ക്കുണ്ട്.വില 20,000 രൂപ. കോവിഡ് സംബന്ധിച്ച രേഖകളും വ്യാജമായി തയാറാക്കിക്കൊടുക്കുന്ന സൈറ്റുകളുണ്ടെന്നു ബ്രിട്ടനിലെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി.
ബിറ്റ് കോയിൻ ഇടപാടില്‍ ആര് ആര്‍ക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കില്ല. വിവരം നല്‍കുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാര്‍ക് വെബില്‍ എപ്പോഴും മറയത്താണ്. അതുകൊണ്ട് ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങള്‍ നിരോധിച്ചിട്ടുള്ള വിവിധ രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് വലിയൊരു ആശ്രയമാണ് ഡാര്‍ക്ക് വെബ്.

