ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ 13 മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് 19 വാക്സിന്‍ 13 നു കൊടുത്തു തുടങ്ങും. 1,239 സ്വകാര്യ ആശുപത്രികളും 5,912 സര്‍ക്കാര്‍ ആശുപത്രികളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ട്. ജനുവരി 16 നാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. വാക്സിനേഷന്‍ മൂലം പ്രശ്നങ്ങളുണ്ടായാല്‍ നേരിടാന്‍ രാജ്യത്ത് ആധുനിക സംവിധാനമുണ്ടെന്നും കോവിഡ് വാക്സിനേഷന്‍ കണക്കിലെടുത്ത് ഇതു കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോളും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 1.30 വരെ 45,93,427 പേര്‍ക്ക് ആദ്യഡോസ് വാക്സിന്‍ കുത്തിവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →