മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാനാ പടോല രാജിവച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് സൂചന. അതേസമയം, രാജിയുടെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.രണ്ട് ദിവസം മുമ്പ് പടോല ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കേറേയോടും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനോടും നാനാ പടോലിന്റെ പുതിയ ഉത്തരവാദിത്വത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചതായാണ് വിവരം. കര്‍ഷക സമുദായമായ കുമ്പി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് വിദര്‍ഭ മേഖലയില്‍ നിന്നുള്ള നാനാ പടോല. കോണ്‍ഗ്രസിലും ബിജെപിയിലും മാറി മാറി നിന്ന ചരിത്രമുള്ള നേതാവാണ്.