രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് വ്യാഴാഴ്ച (04/02/21 )ത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയാണ്. അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇത് 11-ാമത്തെ തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →