ക്രിക്കറ്റ് ടീം യോഗത്തില്‍ കര്‍ഷകസമരം ചര്‍ച്ചയായി: വിരാട് കോഹ്ലി

ചെന്നൈ: കര്‍ഷകസമരം ക്രിക്കറ്റ് ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചര്‍ച്ചയില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെന്ന് പറഞ്ഞ കോഹ്ലി ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യറായില്ല. രാജ്യത്ത് നിലവിലുള്ള ഏത് പ്രശ്നത്തെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. എല്ലാവരും ഈ വിഷയത്തെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത് പറഞ്ഞു. ടീം മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച് ഞങ്ങള്‍ ഹ്രസ്വമായ ചര്‍ച്ചയാണ് നടത്തിയത്. തുടര്‍ന്ന് ടീമിന്റെ പദ്ധതികള്‍ ആലോചിച്ചു- എന്നായിരുന്നു ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓണ്‍ലൈനില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞത്.കര്‍ഷക പ്രതിഷേധത്തിന് അന്തരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹാഷ്ടാഗ് കാമ്പയിനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും പങ്കാളിയായിരുന്നു.കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘവും കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →