ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു. ലോക്‌സഭയിലേയും രാജ്യ സഭയിലേയും സബോര്‍ഡിനേറ്റ് നിയമ നിര്‍മ്മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ 9, ജൂലൈ 9 തീയതികള്‍ വരെ നീട്ടി നല്‍കിയത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്‌ഠന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019 ഡിസംബറില്‍ പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ മറികടന്നാണ് മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ അതിന്റെ മറുപടിയായി കേന്ദ്രം ഇപ്പോള്‍ പറയുന്നത് ചട്ടങ്ങള്‍ തയ്യാറായി വരികയാണെന്നാണ്. കോവിഡ് പ്രതിസന്ധിമൂലമാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് കാലതാമസം നേരിടുന്നതെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ അറിയിച്ചിരുന്നു. വാക്‌സിന്‍ വിതരണം ആരംഭിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഷാ വ്യക്തമാക്കിയയിരുന്നു.

