ഫിഫ ക്ലബ് ലോകകപ്പിന് ഇനി ഒരുദിനം കൂടി: ആദ്യം അല്‍ ദുഹൈല്‍ -അല്‍ അഹ്ലി പോരാട്ടം

ദോഹ: ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ ദിനമായ ഫെബ്രുവരി നാലിന് ഖത്തറിന്റെ അല്‍ ദുഹെയ്ല്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ നേരിടും. കഴിഞ്ഞ ദിവസമാണ് സൂറിച്ചില്‍ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കണിശമായകോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മല്‍സരങ്ങള്‍ നടക്കുക. ഫേസ് മാസ്‌കിന് പുറമേഫേസ് ഷീല്‍ഡും വേണ്ടി വരും. ഖത്തറിന്റേത് ഉള്‍പ്പെടെ 6 വന്‍കിട ക്ലബ്ബുകളാണ് ഇത്തവണ മത്സരത്തിനുള്ളത്.
ഫെബ്രുവരി 4ന് പ്രാദേശിക സമയം 5.00ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ടൈഗേഴ്സ് യുഎഎന്‍എല്ലും തെക്കന്‍ കൊറിയയുടെ ഉല്‍സന്‍ ഹ്യുണ്ടായും തമ്മിലാണ് ആദ്യ മത്സരം. രാത്രി 8.30ന് എജ്യുക്കേഷന്‍ സിറ്റിയില്‍ അല്‍ ദുഹെയ്ലും അല്‍ അഹ്ലിയും തമ്മില്‍ ഏറ്റുമുട്ടും.

ഈ മാസം 30ന് നടക്കുന്ന കോന്‍മിബോള്‍ ഫൈനല്‍ മത്സര വിജയിയും ടൈഗേഴ്സ്-ഉല്‍സന്‍ ഹ്യൂണ്ടായ് മത്സര വിജയിയും തമ്മിലാണ് ഫെബ്രുവരി 7ന് മത്സരം. അല്‍ദുഹെയല്‍-അല്‍ അഹ്ലി മത്സരത്തിലെ വിജയിയും എഫ്സി ബയേണ്‍ മ്യൂണിച്ചും തമ്മിലും ഏറ്റുമുട്ടും. ഫെബ്രുവരി 11ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

ക്ലബ് മത്സരങ്ങള്‍ കാണാന്‍ വീസ കാര്‍ഡ് ഉടമകള്‍ക്കുള്ള ടിക്കറ്റ് വില്‍പന കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 3 വിഭാഗങ്ങളിലായാണ് ടിക്കറ്റ്. ഒന്നാം വിഭാഗത്തില്‍ 70 മുതല്‍ 300 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം വിഭാഗത്തില്‍ 30 മുതല്‍ 150 റിയാല്‍ വരെയും മൂന്നാമത്തെ വിഭാഗത്തില്‍ 10 മുതല്‍ 70 റിയാല്‍ വരെയുമാണ് നിരക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →