കട്ടപ്പന: യുവകവി പ്രിന്‍സ് ഓവേലിയുടെ “തിരക്കുളള വണ്ടിയില്‍ ചന്തദിവസം ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. 2021 ജനുവരി 31ന് കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളില്‍ നടത്തിയ യോഗത്തില്‍ ദര്‍ശന ഫിലിം സൊസൈറ്റി പ്രസിഡന്റ് ഈ.ജെ ജോസഫ് ആണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് യോഗം ഉദ്‌ഘാടനം ചെയ്‌തു.
പ്രശ്‌സ്‌ത കവി സുഗതന്‍ കരുവാറ്റ അദ്ധ്യക്ഷനായിരുന്നു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബാബുപൗലോസ് സ്വാഗതം ആശംസിച്ചു. എഴുത്തുകാരായ മോബിന്‍ മോഹന്‍ , റോബിന്‍ എഴുത്തുപുര, എസ് ജ്യോതിസ്, അരുണ്‍ സെബാസറ്ന്‍റ്യ, സൂര്യലാല്‍,അഡ്വ .ദീപു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു

