ന്യൂഡൽഹി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിനിടയില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്രബജറ്റ് അവതരണത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയില്‍ വന്‍ കുതിപ്പ്. ഓഹരിവിപണിയില്‍ 450 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ആറുദിവസം താഴ്ന്നുനിന്ന ശേഷമാണ് ഈ ദിനത്തിലെ വന്‍ കുതിപ്പ്.
തിങ്കളാഴ്ച(01/02/21) രാവിലെ 10 മണിയോടെ സെന്‍സെക്സ് കുതിച്ചുയര്‍ന്ന് 46,740നേട്ടത്തിലും നിഫ്റ്റി 13,700 നേട്ടത്തിലുമാണ് എത്തിയത്. കൊവിഡ് മൂലമുണ്ടായ ബിസിനസ് പ്രതിസന്ധി കണക്കിലെടുത്ത് ചെറുകിട വ്യവസായങ്ങള്‍ക്കും, ടൂറിസം മേഖലയ്ക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഓട്ടോമൊബൈല്‍ മേഖലയ്ക്കും നികുതിയിളവുനല്കിയേക്കുമെന്നും സൂചനയുണ്ടായിരുന്നു. അതിനാല്‍ ബിസിനസ് രംഗം വലിയ പ്രതീക്ഷയാണ് കേന്ദ്രബജറ്റില്‍ വെച്ചുപുലര്‍ത്തുന്നത്.

