കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ പറഞ്ഞു.
ഓക്‌സ്ഫഡ്-ആസ്ട്രസെനക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →