നോവാവാക്സ് വാക്‌സിന്റെ പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: മികച്ച ഫലപ്രാപ്തി വാഗ്ദാനം ചെയ്ത് നോവാവാക്സ് വികസിപ്പിക്കുന്ന കോവിഡ് വാക്സിന് പരീക്ഷണാനുമതി തേടി കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സുമായി ചേര്‍ന്നുള്ള തങ്ങളുടെ വാക്സിന്‍ വികസിപ്പിക്കല്‍ മികച്ച ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന അവകാശ വാദം ഉയര്‍ത്തിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍ പൂനവാല ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത.്ഇന്ത്യയില്‍ കോവാവാക്സിന്റെ ട്രയല്‍ നടത്താന്‍ ഡി.സി.ജി.ഐയോട് അനുമതി തേടിയിരിക്കുകയാണ്. ജൂണില്‍ കോവാവാക്സ് പുറത്തിറക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പൂനവാല വിശദീകരിച്ചു.നേരത്തെ സബ്ജക്ട് കമ്മറ്റിക്ക് അപേക്ഷ നല്‍കിയെങ്കിലും പുതുക്കിയ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതു സമര്‍പ്പിക്കുന്ന മുറയ്ക്ക് വിദഗ്ധസമിതി അപേക്ഷ പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →