മദ്‌റസ അദ്ധ്യാപകര്‍ക്ക് സ്ഥിരം പരിശീല കേന്ദ്രം സ്ഥാപിക്കുമെന്ന്‌ ജലീല്‍

കോഴിക്കോട്: മദ്‌റസ അദ്ധ്യാപകര്‍ക്ക്‌ സ്ഥിര പരിശീലനത്തിനുളള സൗകര്യം കരിപ്പൂര്‍ ഹജ്ജ്‌ ഹൗസില്‍ ഒരുക്കുമെന്ന്‌ മന്ത്രി ഡോ.കെടി ജലീല്‍. കോഴിക്കോട്‌ മദ്രസ അദ്ധ്യാപക ക്ഷേമ നിധി ബോര്‍ഡ്‌ സംഘടിപ്പിച്ച പരിശീലന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ജനറല്‍ വിഭാഗം ,സൈക്കോളജി,പുതിയ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളിലുളള പ്രത്യേക പരിശീലനമാണ്‌ കേന്ദ്രത്തില്‍ നല്‍കുക.

ഹജ്ജ്‌ ഹൗസില്‍ ഒരാഴ്‌ച താമസിച്ച്‌ പരിശീലനം നേടാനുളള സൗകര്യമാണ്‌ ഒരുക്കുക. ഹജ്ജുമായി ബന്ധപ്പെട്ട മൂന്നുമാസമൊഴികെ ഓരോ ആഴ്‌ചവീതം സംസ്ഥാനത്തെ മുഴുന്‍ മദ്രസ അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കാനാവും .ഇതിനായുളള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നിരന്തര പരിശീലനം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്രസ അദ്ധ്യാപക ക്ഷേമ നിധിക്ക്‌ മറ്റു ക്ഷേമ നിധികള്‍ക്ക്‌ നല്‍കുന്ന അതേ പരിഗണനയാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്‌ ബാങ്കില്‍ നിക്ഷേരിച്ചാണ്‌ മറ്റുക്ഷേമനിധികള്‍ വരുമാനം കണ്ടെത്തുന്നത്‌. എന്നാല്‍ പലിശ പ്രശ്‌നം നേരിടുന്നതിനാല്‍ മദ്രസ അദ്ധ്യാപക ക്ഷേമനിധി ഫണ്ട്‌ ട്രഷറിയിലാണ്‌ നിക്ഷേപിച്ചത്‌. ഈ തുക സര്‍ക്കാരിന്‌ അടിയന്തിര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനാവും. അതി‌ന്‌ സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സന്‍റീവ് ‌ മാത്രമാണ്‌ ബോര്‍ഡിന്റെ വരുമാനം. മറ്റുരീതിയിലുളള ഫണ്ട്‌ അനുവദിക്കുന്നുവെന്ന തരത്തിലുളള ആരോപണങ്ങള്‍ ശരിയല്ലെന്നും ജലീല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →