ഹവാന: ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഹോള്‍ഗിനില്‍ നിന്നു ഗ്വണ്ടാനമോയിലേക്കു പോവുകയായിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് മന്ത്രാലയം അറിയിച്ചു. കുന്നിന്‍മുകളിലാണ് അപകടമുണ്ടായതെന്നും അഞ്ചുപേര്‍ മരണപ്പെട്ടതായും അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.