ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി

കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മൂന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തി. കൊറോണറി ധമനികളിലെ തടസം മാറ്റാന്‍ ഇന്നലെ രണ്ടു സ്റ്റെന്റ് കൂടി ഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ െനെഗല്‍സ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പതിവുപരിശോധനയ്ക്കിടെ നെഞ്ചുവേദന
അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈമാസം ആദ്യവും ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →