ന്യൂഡൽഹി: നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അഭ്യര്‍ത്ഥിച്ചു.
കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇടത് എംപിമാര്‍ പാര്‍ലെന്റിന് മുന്‍പില്‍ മാര്‍ച്ച് നടത്തും. അതേസമയം, കര്‍ഷക സംഘടനകളുമായുള്ള നിരുപാധിക ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രമായിരിക്കും ചര്‍ച്ചയെന്ന നിലപാടാകും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക.

