കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സിനെ കോടതി ഫെബ്രുവരി 1 വരെ റിമാന്റ് ചെയ്തു. നേരത്തെ ഇയാളെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്നലെ(28.1.2021) സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ചുമതലയുളള എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്.

