കൊച്ചി: യോജിച്ച മണ്ഡലം ലഭിച്ചാല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ജസറ്റീസ് ബി.കമാല്‍ പാഷ. കക്ഷിരാഷ്‌ട്രീയത്തോട് താല്‍പര്യമില്ല .എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ആരുടേയും കുത്തകയല്ലെന്നാണ് ജസ്‌റ്റീസ് കമാല്‍പാഷയുടെ പക്ഷം. മുന്‍ പരിചയമല്ല രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ അവബോധമാണാവശ്യം .ശരിയായ ഓഫര്‍ ലഭിച്ചാല്‍ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പായും ജനവിധി തേടുമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമെന്നും കമാല്‍ പാഷ പറഞ്ഞു.
പുനലൂരില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് സമീപിച്ചതെങ്കിലും കളമശേരിയടക്കം എറണാകുളത്തെവിടെയെങ്കിലും മത്സരിക്കാനാണ് താല്‍പ്പര്യമെന്ന് കമാല്‍പാഷ ആവര്‍ത്തിച്ചു. പുനലൂരില്‍ നല്ല സ്വാധീനമുണ്ട് എന്നുളളത് വസ്‌തുതയാണ് എന്നാല്‍ 1995ല്‍ അവിടെനിന്ന് താമസം മാറിയതാണ് എംഎല്‍എ ആയാല്‍ എറണാകുളത്ത് നിന്നുകൊണ്ട് പുനലൂരില്‍ പ്രവര്‍ത്തനം നടത്തുന്നത് സാധ്യമല്ല. അവിടത്തെ ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്. എന്നാല്‍ ദേശാടന പക്ഷിപോലെ പോകുന്നത് ശരിയല്ല.
അതുകൊണ്ട് എറണാകുളത്തുതന്നെ ഏതെങ്കിലും സീറ്റാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ താമസിക്കുന്നത് തൃക്കാക്കരയാണ് . തൊട്ടടുത്ത് കളമശേരിയും ഉണ്ട്. അങ്ങനെയുളളപ്പോള്‍ ഞാന്‍ ഇവിടെനിന്ന് താമസം മാറ്റേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് എന്‍റെ ആവശ്യമല്ല ജനങ്ങളുടെ ആവശ്യമാണ്. അവര്‍ക്ക് വേണമെങ്കില്‍ ഞാന്‍ അവരെ സേവിക്കും. എനിക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്ഒ രു ചില്ലിക്കാശും വേണ്ട. ജീവിക്കാന്‍ പെന്‍ഷന്‍ ഉണ്ട്. കമാല്‍പാഷ പറഞ്ഞു.

