ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികലയെ പരപ്പണ അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു. 27/01/21 ബുധനാഴ്ച ഉച്ചയോടെയാണ് ശശികല ജയിൽ മോചിതയായത്.
കോവിഡ് പിടിപെട്ടിരുന്നതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ ശശികലക്ക് നാട്ടിലേക്ക് മടങ്ങാം. ബംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഡോക്ടര്‍മാര്‍ വഴി ജയിലധികൃര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ നാലുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയായതോടെയാണ് മോചനം.
ശിക്ഷകഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി . ബെംഗളൂരു മുതല്‍ 1000 വാഹനങ്ങളുടെ അകമ്പടിയോടെയുളള സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തി പ്രകടനവും നടത്തും. ശശികലയുടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകര പക്ഷത്തിന്റെ അവകാശവാദം. അസംതൃപ്‌തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടിവിടുമെന്നാണ് വാദം ശശികലയുടെ വരവ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാല്‍ വോട്ട് ഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെ യ്‌ക്കൊപ്പം നിര്‍ത്താനുളള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെപി നദ്ദ ശനിയാഴ്‌ച ചെന്നൈയിലെത്തും.

