ന്യൂഡൽഹി: ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പോലീസുകാരുടെ എണ്ണം നൂറ് കഴിഞ്ഞു. 83 പോലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പോലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.