ചെ​ങ്കോട്ടയിലെ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂര്‍, ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ്​ തരൂര്‍ വിശേഷിപ്പിച്ചത്​. ത്രിവര്‍ണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയില്‍ പറക്കരുതെന്ന്​ തരൂര്‍ പറഞ്ഞു. തുടക്കം മുതല്‍ കര്‍ഷക സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ചെ​ങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന്​ തരൂര്‍ പറഞ്ഞു.

സമരത്തിനിടെ പൊലീസ്​ വെടിയേറ്റ്​ കര്‍ഷകന്‍ മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന്​ തരൂര്‍ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമാവില്ല. ജനാധിപത്യ രീതികളിലൂടെയാണ്​ പ്രശ്​നങ്ങള്‍ പരി​ഹരിക്കേണ്ടതെന്നും തരൂര്‍ വ്യക്​തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →