അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാര്‍ജയും, ദുബായും ആദ്യ പത്തുനഗരങ്ങളില്‍ ഇടം തേടി. നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികപ്രകാരം ലോകത്തെ 431 നഗരങ്ങളില്‍ നിന്ന് സുരക്ഷയില്‍ 88.46 ശതമാനം സ്‌കോറോടെയാണ് അബുദാബി മുന്നിലായത്. പട്ടികയില്‍ ഷാര്‍ജ ആറാംസ്ഥനത്താണ്. 83.44 ശതമാനം സ്‌കോറോടെ ദുബായ് തൊട്ടുപിന്നിലുണ്ട്. ദോഹ,തായ്‌പേയ്, ക്യുബെക്ക്‌സിറ്റി ,സൂറിച്ച്, മ്യൂണിച്ച്,ക്ലൂജ്-നാപ്പോക,മസ്‌ക്കത്ത് എന്നിവയും ആദ്യ പത്തില്‍ ഇടം തേടി.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു
