വാഷിങ്ടണ്‍: പുതിയതും അതിവേഗം പടരുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രസിഡന്റ് ജോ ബിഡന്‍ വീണ്ടും കൊവിഡ് 19 യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നു. രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ട പുതിയ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുകയും പുറത്തുനിന്ന് അമേരിക്കയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യാത്രാ വിലക്ക് നടപടിയുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.