ആലപ്പുഴ: ബൈപ്പാസില്‍ ടോള്‍ പിരിക്കാനുളള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതി. ടോള്‍പിരിവ് നിര്‍ത്തിവയ്ക്കാനാണ് ആവശ്യം. കേന്ദ്രവും സംസ്ഥാനവും തുല്ല്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പാതക്ക്‌ടോള്‍ ഈടാക്കേണ്ടെന്ന് ദേശീയ പാത അതോരിറ്റി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബൈപ്പാസ് ഉദ്ഘാടനം
നഗരത്തിലെ ഗതാഗത കുരുക്കഴിക്കുന്ന ബൈപ്പാസാണിത്. എങ്കിലും ടോള്‍ ബൂത്ത് സ്ഥാപിച്ചത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി ഈ പാശ്ചാത്തലത്തിലാണ് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട കേരള സര്‍ക്കാര്‍ കേന്ദ3ത്തിന് കത്തെഴുതിയത്.
നാലുപതിറ്റാണ്ടുകളുടെ കാത്തിരരുപ്പിനൊടുവിലാണ് ആലപ്പുഴ ബൈപ്പാസ് സ്വപ്‌നം പൂര്‍ത്തീകരിക്കുന്നത്. 28.01.2021 . വ്യാഴാഴ്ച ഉച്ചക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയും മുഖ്യമന്ത്രി പിിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. 172 കോടി രൂപ വീതമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബൈപ്പാസ് നിര്‍മ്മണത്തിന് ചെലവഴിച്ചത്.

