കൊല്ലം: സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഎം വിടുമെന്ന പ്രചാരണങ്ങള്‍ തളളി കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി. കൊട്ടാരക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആര് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അയിഷാ പോറ്റി പറഞ്ഞു. മൂന്നുതവണ എംഎല്‍എ ആയ അയിഷയെ മാറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎന്‍ ബാലഗോപാലിനെ സിപിഎം ഇക്കുറി കൊട്ടാരക്കരയിലിറക്കിയേക്കുമെന്നാണ് സൂചനകള്‍ .
രണ്ടിലധികം തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് ഇക്കുറി സിപിഎം സീറ്റ് നല്‍കിയേക്കില്ല എന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അയിഷാ പോറ്റി പാര്‍ട്ടി വിടുമെന്ന പ്രചരണങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായത് ഈ പ്രചാരണങ്ങളെയാമ് അയിഷാപോറ്റി തളളിയത്.
സിപിഎം നല്‍കിയ അവസരങ്ങളില്‍ ലതാന്‍ തൃപ്തയാണെന്നും അധികാരത്തിന് പുറത്തുപോകുന്ന ആളല്ലതാനെന്നും അയിഷ പറഞ്ഞു. ആരുമത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉണ്ടാവുമെന്നും അവര്‍ പറഞ്ഞു.
ആയിഷ മാറിയാല്‍ സീറ്റ് ആഗ്രഹിക്കുന്ന ഏരെപ്പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കിലും സുരക്ഷിത മണ്ഡലം എന്ന് സിപിഎം വിലയിരുത്തുന്ന കൊട്ടാരക്കരയില്‍ പാര്‍ട്ടി സംസഥാന സെക്രട്ടറിയേറ്റംഗം കെഎന്‍ ഗോപാലിലേക്ക തന്നെ സ്ഥാനാര്‍ത്ഥിത്വം എത്താനാനുളള സാധ്യതകളാണ് ശക്തമാകുന്നത്.

