പത്മയിലെ സുരഭിക്ക് മാസ്സ് ലുക്ക്

മലയാളികളുടെ യുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം പത്മ യിൽ കേന്ദ്രകഥാപാത്രമായ പത്മയായി അഭിനയിക്കുന്നത് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയാണ്.

അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ പ്രഖ്യാപന സമയത്തെ അറിയിച്ചപ്പോള്‍ മുതൽ പത്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്ന്​ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഇപ്പോഴിതാ ഈ സസ്പെൻസ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പത്മയായി എത്തുന്ന സുരഭിയുടെ അടിപൊളി ലുക്കിലുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പിന്നാലെ ദുൽഖർ സൽമാൻ, മഞ്ജു വാര്യർ അടക്കമുള്ളവർ താരത്തിന് ആശംസയുമായി എത്തി.

ഇത് അങ്ങേയറ്റം അഭിമാനവും ആനന്ദദായകവുമായ നിമിഷമാണെന്നാണ് പോസ്റ്റർ പങ്കുവച്ച് സുരഭി കുറിച്ചിരിക്കുന്നത്. പത്മയെ അവതരിപ്പിക്കാൻ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് അനൂപ് മോനോനും ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും സുരഭി നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →