കബഡി മൽസരത്തിനിടെ എതിർ ടീം കളിക്കാരുടെ കയ്യിൽ പെട്ട് പിടഞ്ഞു മരിച്ചു

അമൃതസര്‍: ഛത്തീസ്​ഗഢിലെ ധംതരി ജില്ലയില്‍ കബഡി മത്സരത്തിനിടെ എതിര്‍ടീമിലെ രണ്ടു കളിക്കാരുടെ കൈകളില്‍ പെട്ട 20 കാരന്​ ദാരുണാന്ത്യം.

ജിയില്‍ കളിക്കിടെ താരം ദാരുണമായി മരണത്തിന്​ കീഴടങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്​. എതിര്‍ കോര്‍ട്ടില്‍ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിര്‍ ടീമംഗം നരേന്ദ്ര സാഹുവെന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. കൂടെ മറ്റുള്ളവര്‍ കൂടി ചേര്‍ന്ന്​ പിടി മുറുക്കി. ഇതിനിടെ ബോധമറ്റു വീണ സാഹു മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

സ്​ഥലത്തുണ്ടായിരുന്ന സഹ താരങ്ങളും ഗ്രാമമുഖ്യനും ചേര്‍ന്ന്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →