കർണാടകയിലെ ഷിമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു

ബംഗളുരു: കർണാടകയിലെ ഷിമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു. ഷിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷർ യൂണിറ്റിൽ വ്യാഴാഴ്ച (21/01/21) രാത്രി 10.20 ഓടെയായിരുന്നു അപകടം. റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ അധികവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

പൊട്ടിത്തെറി ഷിമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു.

ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി. അപകടം നടന്ന് 15 കിലോ മീറ്റർ ചുറ്റളിവിൽ കെട്ടിടങ്ങൾക്ക് നാശ നഷ്ടമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →