റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈഗൂര്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരേ ട്വീറ്റ്: ചൈനീസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്

January 22, 2021 - 12:12 pm

ന്യൂയോര്‍ക്ക്: ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ വൈഗൂര്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശമടങ്ങിയ ട്വീറ്റ് പ്രസിദ്ധീകരിച്ച
അമേരിക്കയിലെ ചൈനീസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്. വൈഗൂര്‍ സ്ത്രീകളുടെ മനസ് ‘മോചിപ്പിക്കപ്പെട്ടു’, ഇനി ‘കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍’ അല്ലെന്നും എന്ന വിവാദ ട്വീറ്റാണ് പ്രശ്‌നമായത്. ജനുവരി ഏഴിന് പങ്കുവച്ച ഈ ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്താലെ അക്കൗണ്ട് തിരികെ ലഭിക്കു. ഒരു കൂട്ടം ആളുകളുടെ മതം, വംശം, ജാതി, പ്രായം, വൈകല്യം എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് ഞങ്ങള്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റര്‍ വക്താവ് ആര്‍സ് ഇതിനോട് പ്രതികരിച്ചത്. ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ വൈഗൂര്‍ മുസ്ലിംകള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിട്ടുവരികയാണ്. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് അമേരിക്കയിലെ ചൈനീസ് എംബസിയുടെ ട്വീറ്റ് പുറത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *