ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30ന് സര്‍വകക്ഷി യോഗം ചേരും. വെര്‍ച്വലായി നടക്കുന്ന യോഗത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ഇത് നടക്കുക. ആദ്യ ഭാഗം ഫെബ്രുവരി 15 ന് സമാപിക്കും. രണ്ടാം ഭാഗം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ നടക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ബജറ്റ് സെഷന് സംബന്ധിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
കേന്ദ്ര ബജറ്റ്: ജനുവരി 30ന് സര്‍വകക്ഷി യോഗം
