പൂച്ചകുഞ്ഞുങ്ങെള കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയിലുപേക്ഷിച്ചു

കൊല്ലം: മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. കൊല്ലം ഇരവിപുരത്താണ് രാവിലെ 10 മണിയോടെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ പൂച്ചകുഞ്ഞുങ്ങളെ കാണുന്നത്. ചാക്കില്‍ കെട്ടിയാണ് വഴിയില്‍ തളളിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണെന്ന അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഉടമകളെ കണ്ടെത്താനായില്ല.

ഈ പ്രദേശത്ത് മുമ്പും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായി ട്ടുളളതായി നാട്ടുകാര്‍ പറഞ്ഞു.നേരത്തെ തൊട്ടടുത്തുളള ചന്തയില്‍ ഉണ്ടായിരുന്ന നായ്ക്കുട്ടികളോട് ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാട്ടിയിട്ടുളളതായി അവര്‍ പറഞ്ഞു. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ചിട്ടു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →