കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ടെന്ന് ശ്രുതി ഹാസൻ

ചെന്നൈ: നടനും നേതാവുമായ കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ കാലിലെ ശസ്ത്രക്രിയക്കാണ് കമൽ വിധേയനായത്. അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയത്. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് മകളുും നടിയുമായ ശ്രുതി ഹാസന്‍ അറിയിച്ചു

അപകടത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലിൻ്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ശസ്ത്രക്രിയ തിരക്ക് കാരണം വൈകുകയായിരുന്നു. തുടർന്നാണ് അണുബാധ ഉണ്ടായത്.

ശസ്ത്രക്രിയയുടെ വിവരങ്ങൾ ശ്രുതി ഹാസൻ ട്വീറ്റ് ചെയ്തു.

‘ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നു’ വെന്ന് ശ്രുതി ഹാസൻ പ്രതികരിച്ചു. വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ഇടപെടാനാകുമെന്നും ശ്രുതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →