ഇറാനെതിരേ പ്രകോപനവുമായി അമേരിക്ക: മിഡില്‍ ഈസ്റ്റിലൂടെ പറന്ന് ബി-52 ബോംബര്‍ വിമാനങ്ങള്‍

തെഹ്‌റാന്‍: ഇറാനെതിരേ പ്രകോപനവുമായി വീണ്ടും അമേരിക്ക. ന്യൂക്ലിയര്‍ ബോംബുകള്‍ ഉള്‍പ്പെടെ 32,000 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബോംബര്‍ വിമാനങ്ങളാണ് അമേരിക്ക മിഡില്‍ ഈസ്റ്റില്‍ പറത്തിയത്. കഴിഞ്ഞ ആഴ്ചകളിലായി അഞ്ച് തവണ യു.എസ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയെന്നാണ് റിപ്പോര്‍ട്ട്.മിഡില്‍ ഈസ്റ്റിലൂടെ ബി-52 ബോംബര്‍ വിമാനങ്ങള്‍ പറത്തിയ അമേരിക്കന്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് ബി-52 ബോംബര്‍ വിമാനങ്ങള്‍ പറത്തിയത് എന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡായ സെന്‍ട്‌കോം നല്‍കുന്ന വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പ് ഇറാനെതിരെ മിലിട്ടറി നടപടികള്‍ സ്വീകരിക്കുമെന്ന സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലൂടെ പറന്നത്. അതേസമയം, ഇത്തരം ഭീഷണികള്‍ മുഴക്കുന്നതിന് പകരം അമേരിക്ക മിലിട്ടറി ബജറ്റ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി ചെലവിടണമെന്നാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്.ഞങ്ങള്‍ കഴിഞ്ഞ 200 വര്‍ഷമായി ഒരിക്കല്‍ പോലും യുദ്ധം തുടങ്ങിയിട്ടില്ല. പക്ഷേ കൈയേറ്റക്കാരെ പിടിച്ചുകെട്ടുന്നതില്‍ ഞങ്ങള്‍ക്ക് ഒട്ടും മടിയില്ല, എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ് വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →