ഓസ്‌ട്രേലിയയിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
“ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ നാമെല്ലാം അത്യാഹ്ലാദത്തിലാണ് . ടീമിന്റെ ശ്രദ്ധേയമായ ഊർജ്ജവും ഉത്സാഹവും ഉടനീളം കാണാമായിരുന്നു. അതുപോലെ തന്നെ അവരുടെ മികച്ച മനക്കരുത്തും ചടുലതയും ദൃഢനിശ്ചചയവും ശ്രദ്ധേയമായിരുന്നു. ടീമിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ “, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു