തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്, ഉമ്മൻ ചാണ്ടി നയിക്കും

ന്യൂഡൽഹി: ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. പത്ത് പേർ അടങ്ങുന്നതാണ് സമിതി. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോ​ഗം തീരുമാനിച്ചിരുന്നു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണു​ഗോപാൽ, താരിഖ് അൻവർ, കെ. മുരളീധരൻ, വി.എം സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, ശശി തരൂർ എന്നിവർ അടങ്ങുന്നതാണ് സമിതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽനോട്ടം പത്തം​ഗ സമിതിക്കായിരിക്കും.

കഴിഞ്ഞ ദിവസം സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺ​ഗ്രസ് നേതാക്കൾ യോ​ഗം ചേർന്നിരുന്നു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നായിരുന്നു യോ​ഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന നേതാവ് എ. കെ ആന്റണി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →