കവരത്തി: ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി നാലിന് കവരത്തി കപ്പലില്‍ വന്ന ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ. ഇദ്ദേഹത്തിനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും രോഗബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്നത്.ഡിസംബര്‍ അവസാനയാഴ്ച്ചയാണ് ഇവിടേക്കുള്ള യാത്രാ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയത്. നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ലക്ഷദ്വീപിലേക്ക് എത്തണമെങ്കില്‍ നേരത്തെ ഒരാഴ്ച്ച കൊച്ചിയില്‍ ക്വാറന്റെയ്നില്‍ കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പു വരുത്തുകയും ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമായിരുന്നു.
യാത്ര ഇളവിന് പിന്നാലെ ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു
