ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ 100 പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ, മൂന്ന് ജീവനക്കാർ മരിച്ചു

ബ്രസെൽസ്: ബെൽജിയൻ റിട്ടയർമെന്റ് ഹോമിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നു പിടിച്ചതായി ഡയറക്ടർ ജർഗൻ ഡ്യൂക്ക് എ.എഫ്.പിയോട് പറഞ്ഞു. നൂറിലധികം പേർക്ക് രോഗം ബാധിച്ചതായി ഡയറക്ടർ സ്ഥിരീകരിച്ചു.

വടക്കുപടിഞ്ഞാറൻ ബെൽജിയത്തിലെ ഹൗത്തിൽസ്റ്റിലാണ് ഈ റിട്ടെയർമെന്റ് ഹോം. വൈറസ് പടർന്നുപിടിച്ച് മൂന്ന് ജീവനക്കാർ മരിച്ചതായും ജർഗൻ ഡ്യൂക്ക് പറഞ്ഞു.

39 സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ 111 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഹൗത്ത്‌ൾസ്റ്റിലെ വൈറസ് ബാധ നഗരത്തിലെ എല്ലാ സാമൂഹിക, കായിക പ്രവർത്തനങ്ങളും നിർത്താൻ പ്രേരിപ്പിച്ചതായി മേയർ ജോറിസ് ഹിൻഡ്രിക്സ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →