നഴ്സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് മരിച്ചത്‌.കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന സോൾസൺ 17-1-2021 ഞായറാഴ്ച മുതൽ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു.

സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍ ഡബ്ലിനിലെ ഹാര്‍വേ നഴ്സിംഗ്ഹോമിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്.

മുമ്പ് ഡബ്ലിന്‍ താലയില്‍ താമസിച്ചിരുന്ന സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെത്തിയത്. പിന്നീട് കൗണ്ടി വെക്സ്ഫോര്‍ഡിലെ ഗോറിയിലേയ്ക്ക് സ്ഥലം മാറി പോവുകയായിരുന്നു.പിതാവ് പരേതനായ സേവ്യര്‍ പയ്യപ്പിള്ളില്‍ .മാതാവ് : മറിയം സേവ്യര്‍ പയ്യപ്പിള്ളില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →